Sunday, February 21, 2016

പ്രകൃതിരമണീയമായ ഇടുക്കിജില്ലയുടെ തിലകക്കുറിയായ തേക്കടിക്കു സമീപം സ്ഥിതിചെയ്യുന്ന , മഹത്തായ ഒരു പാരമ്പര്യമുള്ള സരസ്വതീക്ഷേത്രമാണ് മുരുക്കടി എം. എ. ഐ. ഹൈസ്കൂള്‍. നിരക്ഷരരായ ജനതയ്ക് അറിവിന്റെ വെള്ളി വെളിച്ചമേകുവാനായി വാതായനങ്ങള്‍ തുറന്നിട്ട ഈ വിദ്യാലയം സ്ഥാപിതമായത് 1942-ലാണ്. മങ്കൊമ്പില്‍ നിന്നെത്തിയ ശ്രീ. എന്‍. വിശ്വനാഥ അയ്യര്‍ (സ്കൂള്‍ മാനേജര്‍) എല്ലാ തടസ്സങ്ങളേയും മറികടന്ന് നിശ്ചയദാര്‍ഢ്യത്തോടെ പ്രവര്‍ത്തനമാരംഭിച്ച ഈ വിദ്യാലയം ഹൈറേഞ്ചിന്റെ ചരിത്രത്തോടൊപ്പം പുതിയ നാഴിക്കല്ലുകള്‍ പിന്നിട്ടുകൊണ്ടിരിക്കുന്നു.